പ്രധാന പട്ടിക

ഐ എച്ച് ആർ ഡി യുടെ ദൗത്യവും ദർശനവും

ഐ എച്ച് ആർ ഡി യുടെ ദൗത്യം

1)സമൂഹത്തിൽ നിലവിലുള്ളതും പുതുതായി ഉയർന്നു വരുന്നതുമായ ആവശ്യങ്ങൾക്ക് അനുസൃതമായി ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും പരിശീലനവും, നവീനവും ബഹുമുഖവുമായ പരിപാടികളിലൂടെ പകർന്നു നൽകുക .

2)പുതിയ അറിവുകളും നൈപുണ്യവും സമ്പാദിക്കുന്നതിനോടൊപ്പം തന്നെ അവയുടെ ഉചിതമായ പ്രയോഗത്തിന് അത്യന്താപേക്ഷിതമായ ജ്ഞാനവും വിവേചന ബുദ്ധിയും കൂടെ സ്വായത്തമാക്കി വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യ൦ കൈവരിക്കുന്നു എന്ന് ഉറപ്പാക്കുക.

3)വ്യക്തികളുടെയും അവരുൾപ്പെടുന്ന സമൂഹത്തിന്റെയും മൊത്തമായ വികസനത്തിന് ഉതകുന്ന ആജീവനാന്ത പഠനം ഉറപ്പുവരുത്തുന്നതിനുള്ള സഹായവും നേതൃത്വവും നൽകുക .

4) സ്ഥാപന സംബന്ധിയായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുവാൻ ഉതകുന്ന, ഉത്തമവും വഴക്കമുള്ളതുമായ ഭരണ ആശയങ്ങൾ പിൻതുടരുക .

5)താൽപ്പര്യപ്പെടുന്നവരെ സ്ഥാപനത്തിന്റെ അറിവും വൈദഗ്ധ്യവും പരിചയവും ഉപയോഗപ്പെടുത്തി ശാക്തീകരിക്കുക .

ഐ എച്ച് ആർ ഡി യുടെ ദർശനം

മാനവശേഷി വികസനം വഴി രാജ്യത്തിന്റെ ശാസ്ത്രമുന്നേറ്റവും സാങ്കേതികപുരോഗതിയും സാമ്പത്തിക വളർച്ചയും ഉറപ്പുവരുത്തുവാൻ ഐ എച്ച് ആർ ഡി, പ്രതിജ്ഞാബദ്ധമാണ് . രാഷ്ട്രത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ലോക സമൂഹത്തിന്റെ ലക്ഷ്യങ്ങളുമായി ഇഴ ചേർന്ന് പോകുന്നതിന് വേണ്ടി "സാർവ്വലൗകിക ചിന്ത തദ്ദേശീയ പ്രയത്നം " എന്ന തത്ത്വത്തിൽ അധിഷ്‌ഠിതമായി ഐ എച്ച് ആർ ഡി പ്രവർത്തിക്കും.