പ്രധാന പട്ടിക

ഐ എച്ച് ആർ ഡി ആസ്ഥാന കാര്യാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം

 

വിവരസാങ്കേതിക രംഗത്ത് സമീപ കാലത്തുണ്ടായ അഭൂതപൂർവ്വമായ വളർച്ചയോടനുബന്ധിച്ച് ഐ എച്ച് ആർ ഡി യുടെ തിരുവനന്തപുരത്തെ ആസ്ഥാന കാര്യാലയത്തിൽ 'ഇൻഫർമേഷൻ ടെക്നോളജി വിഭാഗം' പ്രവർത്തനം ആരംഭിക്കുകയുണ്ടായി. വളരെ കുറച്ചു കാലം കൊണ്ട് തന്നെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗം കേരളത്തിന്റെ വിവരസാങ്കേതിക രംഗത്ത് തനതു മുദ്ര പതിപ്പിച്ചിട്ടുണ്ട്. 22.01.1999ലെ സ .ഉ (കൈ) നമ്പർ 62/99/ഐറ്റി ഉത്തരവ്  പ്രകാരം കേരള സർക്കാർ ഐ എച്ച് ആർ ഡി യെ കേരള സർക്കാർ വകുപ്പുകളിലെ കംപ്യൂട്ടറിസേഷനു വേണ്ടിയുള്ള 'ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ' ആയി അംഗീകരിക്കുകയുണ്ടായി . പി എച്ച് ഡി , എം ടെക് , എം സി എ തുടങ്ങിയ ഉന്നത ബിരുദങ്ങൾ നേടിയ അധ്യാപകർ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, ടെക്‌നീഷ്യൻമാർ, ഡേറ്റ എൻട്രി ഓപ്പറേറ്റർമാർ എന്നിവരടങ്ങിയ ആയിരത്തിലധികം വിദഗ്‌ധരുടെ സേവനം ഐ എച്ച് ആർ ഡി യിൽ ലഭ്യമാണ് . ഐ എച്ച് ആർ ഡി സ്ഥാപനങ്ങൾ കേരളത്തിന്റെ അങ്ങോളമിങ്ങോളം വ്യാപിച്ച് കിടക്കുന്നതിനാൽ സോഫ്റ്റ് വെയർ ,ഹാർഡ് വെയർ വിഭാഗങ്ങളിലെ സഹായവും പരിശീലനവും കേരളത്തിലെ മുക്കിനും മൂലയിലും ലഭ്യമാക്കുവാൻ ഐ എച്ച് ആർ ഡി ക്ക് സാധിക്കും. ഐ എച്ച് ആർ ഡി ക്ക് മാത്രമുള്ള ഈ ആനുകൂല്യം കാരണം, കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട 'ടോട്ടൽ സൊലൂഷൻ പ്രൊവൈഡർ' ആയി ഐ എച്ച് ആർ ഡി മാറുന്നു . ലാഭേച്ഛയില്ലാതെ പൊതുജനസേവനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമായ ഐ എച്ച് ആർ ഡി സർക്കാർ മേഖലയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി വിഭാഗം ഒട്ടനവധി സർക്കാർ വകുപ്പുകളുടെയും പൊതു മേഖല സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടറൈസേഷൻ പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട് . ഈ വിഭാഗം ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കും മറ്റു വകുപ്പുകൾക്കും ഇൻ - ഹൗസ് സോഫ്റ്റ് വെയർ ഡെവലപ്മെൻറ് ഉം നടത്തി വരുന്നുണ്ട്.

രാജ്യത്ത് മികവുറ്റ സാങ്കേതിക വിദഗ്‌ധരെ വളർത്തിയെടുക്കുന്നതിൽ ഐ എച്ച് ആർ ഡി യുടെ പങ്ക് നിർവ്വഹിക്കുന്നതിന്റെ ഭാഗമായി അവസാന സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പ്രോജക്ട് വർക്‌സ് ചെയുവാൻ ഇവിടത്തെ സൗകര്യങ്ങൾ വിട്ടു നൽകുന്നുണ്ട് . പ്രോജക്ട് വർക്കിനുള്ള അപേക്ഷ ഫോറം ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം.

 

ഉപഭോക്താക്കളുടെ വിവരങ്ങൾ

കേരള നിയമസഭ
ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ
കോളേജ് വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ
നാഷണൽ സർവീസ് സ്കീം , കേരള സർക്കാർ
സംസ്ഥാന ഓഡിറ്റ് വകുപ്പ് , കേരള സർക്കാർ
വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ (എം പി സി സി ) , തിരുവനന്തപുരം
കേരള സ്റ്റേറ്റ് പ്ലാൻറ്റേഷൻ കോർപ്പറേഷൻ ,കോട്ടയം
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ
കേരള സർക്കാർ സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ(കയർ ഫെഡ് )
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ പ്രോഡക്ട്സ് ട്രേഡിങ്ങ് കോർപ്പറേഷൻ , തിരുവനന്തപുരം
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ (കെ എസ് എൽ സി ), തിരുവനന്തപുരം
ജില്ലാ പഞ്ചായത്ത് ഓഫീസ് , തിരുവനന്തപുരം

ഞങ്ങളുടെ വെബ് സൈറ്റ് ഉപഭോക്താക്കൾ


ഉന്നത വിദ്യാഭ്യാസ വകുപ്പ് , കേരള സർക്കാർ
നാഷണൽ സർവീസ് സ്‌കീം , കേരള സർക്കാർ
മോഡൽ ഫിനിഷിങ് സ്‌കൂൾ


ബന്ധപ്പെടേണ്ട വിലാസം
ദി ഡയറക്ടർ ,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ്‌ ഡെവലപ്മെൻറ് ,
പ്രജോ ടവേയ്‌സ് , വഴുതക്കാട് ,
തിരുവനന്തപുരം -14,കേരള, ഇന്ത്യ