പ്രധാന പട്ടിക

ലോഗിൻ ഫോം

സ്വാഗതം - ഐ.എച്ച്.ആർ.ഡി

1987 -ൽ കേരള സർക്കാർ സ്ഥാപിച്ച ഒരു സ്വയംഭരണ-വിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻറ് അഥവാ മാനവശേഷി വികസന ഇൻസ്റ്റിറ്റ്യൂട്ട്. 1955 ലെ പന്ത്രണ്ടാം നിയമമായ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് 12 പ്രകാരം അനുസരിച്ചു റെജിസ്റ്റർ ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ ഭരണ ചുമതല കാലാകാലങ്ങളിൽ സർക്കാർ നിയമിക്കുന്ന ഭരണസമിതിയിൽ (Governing Body) നിക്ഷിപ്തമാണ്. ബഹു. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്  മന്ത്രി ഭരണസമിതിയുടെ ചെയർമാനായും കേരള സർക്കാരിന്റെ ചീഫ് സെക്രട്ടറി വൈസ് ചെയർമാനായും പ്രവർത്തിക്കുന്നു. 

മാനവ ശേഷി വികസനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും  ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിയും ഈ സ്ഥാപനം ലക്ഷ്യമിടുന്നു.   വിശ്വികമായ കാഴ്ചപ്പാടോടെയുള്ള ചുറ്റുപാടുകളുടെ വികസനം അതിലൂടെ രാജ്യത്തിന്റെയാകെ ക്ഷേമം എന്ന ദർശനമാണ്  ഐ.എച്.ആർ.ഡി. പിന്തുടരുന്നത്. അതാത് കാലങ്ങളിൽ സമൂഹം  മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് നൂതനവും വൈവിധ്യമാർന്നതുമായ പരിപാടികൾ, ഉന്നത നിലവാരമുള്ള പരിശീലന പദ്ധതികൾ എന്നിവ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ട് നാടിൻറെ  സമഗ്ര പുരോഗതിക്കായി ഈ സ്ഥാപനം പ്രവർത്തിക്കുന്നു. 

സർക്കാർ വകുപ്പുകളുടെ കംപ്യൂട്ടർവൽക്കരണത്തിനായുള്ള ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ ( Total Solution Provider - TSP ) ആയി കേരള സർക്കാർ ഈ സ്ഥാപനത്തെ അംഗീകരിച്ചിട്ടുണ്ട് ( ഉത്തരവ് നമ്പർ : G.O.(MS) No.62/99/ITD dt. 22..04..1999 )